Hero Image

കോൺഗ്രസിന് തിരിച്ചടിയായി 6 കോൺഗ്രസ് വിമത എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു

കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടി നൽകിക്കൊണ്ട് ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 6 വിമത എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നീക്കം. രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഹിമാചൽ പ്രദേശ് പക്ഷം വഹിക്കുന്നത്.

സുഖ് വിന്ദർ സുഖു സർക്കാറിനെ താഴെയിറക്കാൻ ആണ് ബിജെപി ശ്രമിക്കുന്നത്.

സുപ്രീംകോടതിയിൽ നിന്ന് സ്പീക്കറുടെ അയോഗ്യത ചോദ്യം ചെയ്ത കോൺഗ്രസ് വിമതർ തിരിച്ചടി നേരിട്ടതിനെ പിന്നാലെ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുന്നത് തുടരുകയാണ്. ബിജെപി ക്യാമ്പ് ലക്ഷ്യം വെച്ചുകൊണ്ട് കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന 3 സ്വതന്ത്ര എംഎൽഎമാർ കഴിഞ്ഞദിവസം രാജി വെച്ചിരുന്നു.

നിലവിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള ആറ് സീറ്റ് നിലനിർത്തിയിട്ടില്ലെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുകയും സുഖു സർക്കാറിന് ഭരണം നഷ്ടമാകുന്നതിന് കാരണമാകുകയും ചെയ്യും. ആറുപേരെ അയോഗ്യരാക്കുകയും 3 എംഎൽഎമാർ രാജിവെക്കുകയോ ചെയ്തതോടെ ഹിമാചൽ പ്രദേശ് നിലവിലെ അംഗബലം 59 ആണ്.

എംഎൽഎമാർ രാജിവെച്ചതോടെ കോൺഗ്രസിന്റെ അംഗസംഖ്യ 40ൽ നിന്ന് 34 ആയി കുറയുകയും ചെയ്തു. കോൺഗ്രസിന് സ്വതന്ത്രമായി ഭരണം നിലനിർത്താൻ കഴിയണമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ സാധിക്കണം. ഹിമാചൽ പ്രദേശിൽ തിരിച്ചടി നേരിടുകയാണെങ്കിൽ ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ കയ്യിലുള്ള ഏക സംസ്ഥാനവും ഇതോടെ നഷ്ടമാകും. ജൂൺ ഒന്നിന് രാജിവെച്ച സ്വതന്ത്ര എംഎൽഎമാരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.

READ ON APP